Header Ads

  • Breaking News

    ഒമാനിൽ വാഹനാപകടം :കണ്ണൂർ സ്വദേശി മരണപെട്ടു


    സലാലയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു. വെള്ളാട്​ പത്തന്‍പാറ പട്ടംകുളത്ത്​ വീട്ടില്‍ ജിതിന്‍ സെബാസ്​റ്റ്യന്‍ (26) ആണ്​ മരിച്ചത്​. സെബാസ്​റ്റ്യന്‍ -മോളി ദമ്ബതികളുടെ മകനാണ്​.
    സലാല നഗരത്തിലെ നമ്ബര്‍ ഫൈവ്​ പ്രദേശത്ത്​ വ്യാഴാഴ്​ച രാവിലെ എട്ടരയോടെയാണ്​ അപകടം. അല്‍ഫ കമ്ബനിയിലെ ജീവനക്കാരനായിരുന്നു ജിതിന്‍​. റോഡ്​ മുറിച്ചുകടക്കാനായി അരികില്‍ നില്‍ക്കുകയായിരുന്ന ജിതിനെ എതിര്‍വശത്ത്​ നിന്ന്​ അമിതവേഗതയില്‍ ഡിവൈഡര്‍ കടന്നെത്തിയ മലയാളിയുടെ കാര്‍ ഇടിച്ചുവീഴ്​ത്തുകയായിരുന്നു.
    ബംഗളൂരുവില്‍ ജോലി ചെയ്​തിരുന്ന ജിതിന്‍ ആറുമാസം മുമ്ബാണ്​ സലാലയില്‍ ജോലിക്കായി എത്തിയത്​.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad