Header Ads

  • Breaking News

    ട്രോളി ബാഗിന്റെ പിടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.3 കിലോ സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടി


    കോഴിക്കോട്:
    കോഴിക്കോട് വിമാനത്താവളത്തിൽ 1.3 കിലോഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. സ്‌പൈസ് ജെറ്റ് വിമാനത്തിൽ ജിദ്ദയിൽനിന്നെത്തിയ കൊടുവളളി സ്വദേശി നവാസ് ആണ് കസ്റ്റംസിന്റെ പിടിയിലായത്.ട്രോളി ബാഗിന്റെ പിടിയിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മിക്‌സിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോയോളം സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad