Header Ads

  • Breaking News

    അബ്ദുല്ലക്കുട്ടി ഒടുവില്‍ ബിജെപിയിലേക്ക് ; ഇന്ന് അംഗത്വമെടുക്കും


    പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ എ പി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേരുന്നു. ഇന്ന് അംഗത്വം സ്വീകരിക്കും. ദേശീയ ആസ്ഥാനത്ത് വെച്ചാകും അംഗത്വം സ്വീകരിക്കുന്നത്.ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദയില്‍ നിന്നായിരിക്കും അംഗത്വം സ്വീകരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും അമിത് ഷായുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.പാര്‍ലമെന്റില്‍വെച്ചാണ് അബ്ദുള്ളക്കുട്ടി മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപിയില്‍ ചേരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ക്ഷണിച്ചുവെന്ന് അബ്ദുള്ളക്കുട്ടി അവകാശപ്പെട്ടിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മോദിയുടെ വികസന മാതൃകയെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad