പരിയാരത്ത് ഓട്ടോയില്‍ കാറിടിച്ച് യുവാവ് മരിച്ചു: ഗര്‍ഭിണിക്ക് ഗുരുതര പരിക്ക്
പരിയാരം :
ഓട്ടോറിക്ഷയില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു. നീലേശ്വരം കാലിച്ചാമരത്തെ ചേനളം ആമ്പിലേരി എ.രതീഷ് (41) ആണ് മരിച്ചത്. ദേശീയപാത കെ.കെ.എന്‍ പരിയാരം ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപം ഇന്നലെ രാത്രി 11.30ഓടെയാണ് അപകടം നടന്നത്.
ഓട്ടോയിലുണ്ടായിരുന്ന സഹോദരന്റെ ഭാര്യ രഞ്ജുഷ ദിലീഷ് (27), എ.സന്തോഷ് (39), ഓട്ടോ ഡ്രൈവര്‍ പിലാത്തറയിലെ ഡി.സുധീഷ്(36), കാര്‍ ഡ്രൈവര്‍ പരിയാരത്തെ സതീശന്‍ (54) എന്നിവര്‍ക്കും അപകടത്തില്‍ സാരമായി പരുക്കേറ്റു.
ഗര്‍ഭിണിയായ രഞ്ജുഷയേയും ഓട്ടോ ഡ്രൈവര്‍ സുധീഷിന്റെയും പരിക്ക് ഗുരുതരമായതിനാല്‍ ഇരുവരേയും മംഗലാപുരം സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.

ليست هناك تعليقات
إرسال تعليق