Header Ads

  • Breaking News

    മാരക ലഹരി മരുന്നുകളുമായി യുവാവ് പിടിയിൽ


    കൂട്ടുപുഴ: 
    കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് എക്സൈസ് ഇൻസ്പെക്ടർ ഉദയകുമാറും, സംഘവും നടത്തിയ പരിശോധനയിൽ മാരക ലഹരി ഗുളികകൾ സഹിതം യുവാവ് പിടിയിൽ. വീരാജ് പേട്ടയിൽ നിന്നും വരികയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനായ ഇയാളിൽ നിന്നും 101 ഗ്രാം സ്പാസ്മോ പ്രോക്സി വോൺ ലഹരി ഗുളികകൾ (168 എണ്ണം) എക്സൈസ് സംഘം പിടിച്ചെടുത്തു. തലശ്ശേരി കണ്ടിക്കൽ പുല്ലമ്പിൽ റോഡിൽ തോട്ടത്തിൽ പുതിയ പുരയിൽ ഹുസൈൻ ടി.പി യാണ് പിടിയിലായത്. എക്സൈസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം വരുന്ന ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കർശനമായ വാഹന പരിശോധനയാണ് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്നത്. വീരാജ് പേട്ടയിൽ നിന്നും വാങ്ങി തലശ്ശേരി ഭാഗങ്ങളിൽ ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുകയാണ് ഇയ്യാൾ ചെയ്യുന്നത്. സംഘത്തിൽ പ്രിവന്റീവ് ഓഫീസർമരായ ദിനേശൻ കെ, സുധീർ കെ.ടി, സി ഇ ഒ മാരായ ഷിബു കെ.സി, വിനോദ് ടി.ഒ, ബിജേഷ് എം, സി.പി.ഒ ഷമീർ എന്നിവരും ഉണ്ടായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad