രാഹുൽ ഈശ്വർ അറസ്റ്റിൽ
അയ്യപ്പധര്‍മ്മസേനാ പ്രസിഡന്റ് രാഹുൽ ഈശ്വർ അറസ്റ്റിൽ. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് ഗവണ്മെന്റ് റസ്റ്റ് ഹൗസിൽ നിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് കഴിഞ്ഞ ദിവസം റാന്നി കോടതി ജാമ്യം റദ്ദാക്കിയിരുന്നു.
പമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസുകാരെ തടഞ്ഞുവെന്ന കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് രാഹുൽ ഇൗശ്വറിന്റെ ജാമ്യം റദ്ദാക്കുന്നതിനും അറസ്റ്റുചെയ്യുന്നതിനും റാന്നി ഗ്രാമ ന്യായാലയ കോടതി ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ഒപ്പിടാൻ രാഹുൽ ഇൗശ്വർ എത്തിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു. പമ്പ പോലീസ് സ്റ്റേഷനിലെത്തിയായിരുന്നു ഒപ്പിടേണ്ടത്. എന്നാൽ ഇടയ്ക്ക് നിലയ്ക്കൽ വച്ച് പോലീസ് തടഞ്ഞുവെന്ന കാരണം പറഞ്ഞതോടെ പത്തനംതിട്ട പോലീസ് സ്റ്റേഷനിലാണ് ഒപ്പിടുന്നത്. അതിനിടയിലാണ് അറസ്റ്റ് ഉണ്ടായത്.

ليست هناك تعليقات
إرسال تعليق