Header Ads

  • Breaking News

    താവം പബ്ലിക്ക് ലൈബ്രറി & റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ പ്രഭാഷണവും കരാക്കേ ഗാനമേളയും സംഘടിപ്പിച്ചു


    താവം :
    താവം പബ്ലിക്ക് ലൈബ്രറി & റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ പ്രഭാഷണവും കരാക്കേ ഗാനമേളയും സംഘടിപ്പിച്ചു. " പ്രളയാനന്തര കേരളം അതിജീവനവും പുനർനിർമ്മാണവും" വിഷയം അവതരിപ്പിച്ചു കൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ശ്രീ ടി.ഗംഗാധരൻ സംസാരിച്ചു. പുരോഗമന കലാസാഹിത്യ സംഘം പാപ്പിനിശ്ശേരി ഏരിയ സെക്രട്ടറി കെ.വി ശ്രീധരൻ അധ്യക്ഷത വഹിച്ചു . ഡയലോഗ് സെന്റർ കേരള ശ്രീ ജമാൽ കടന്നപ്പള്ളി ഗ്രന്ഥശാലയ്ക്ക് പുസ്തകം സമർപ്പിച്ചു.വനിതാ വായനാമത്സര വിജയികളായ ശ്രീമതി സിമി അനീഷ്, ഷിജി സി എന്നിവരെ അനുമോദിച്ചു .ഗ്രന്ഥശാല സെക്രട്ടറി കെ.രജീന്ദ്രൻ സ്വാഗതവും വി കെ രാജീവൻ നന്ദിയും പറഞ്ഞു. തുടർന്ന് എല്ലാ വർക്കും പാടാം കരാക്കേ ഗാനമേളയും സംഘടിപ്പിച്ചു'

    ليست هناك تعليقات

    Post Top Ad

    Post Bottom Ad