Header Ads

  • Breaking News

    വാട്‌സ് ആപ്പിലെ ഗ്രൂപ്പുകള്‍ പൊലീസ് നിരീക്ഷണത്തില്‍


    വാട്‌സ് ആപ്പിലെ ഗ്രൂപ്പുകള്‍ പൊലീസ് നിരീക്ഷണത്തില്‍. അശ്ലീല ചിത്രങ്ങളും വീഡിയോകളും വരുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലാണ് പൊലീസ് നിരീക്ഷണം ശക്തമായിരിക്കുന്നത്. കേരള പോലീസ് ഐടി സെല്‍ ആണ് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് കേരള പോലീസിന്റെ മുന്നറിയിപ്പ്.
    വാട്സാപ്പ്, ടെലിഗ്രാം പോലുള്ള സമൂഹമാധ്യമങ്ങള്‍ വഴി ചൈല്‍ഡ് പോണോഗ്രാഫി പോലുള്ള ഗൗരവമേറിയ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ ഇടപെടല്‍. ഇത്തരം ഗ്രൂപ്പുകള്‍ പോലീസ് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. കുറ്റകൃത്യം കണ്ടെത്തുന്ന ഗ്രൂപ്പുകളിലെ അഡ്മിന്മാര്‍ക്ക് മാത്രമല്ല അംഗങ്ങള്‍ക്കും നിയമ നടപടികള്‍ നേരിടേണ്ടി വരും. ഇത്തരം ഗ്രൂപ്പുകളില്‍ നിന്ന് എത്രയും പെട്ടെന്ന് മാറിനില്‍ക്കലാണ് ഏകപോംവഴി. സോഷ്യല്‍ മീഡിയയിലെ അശ്ലീല ഗ്രൂപ്പുകളില്‍ നടക്കുന്ന സംഭാഷണങ്ങളില്‍ നിന്നും അശ്ലീല ചിത്ര-വീഡിയോ അപ്ലോഡ് അല്ലെങ്കില്‍ ഷെയറിംഗ് എന്നിവയില്‍ നിന്നും അകലം പാലിക്കണമെന്നും പോലീസ് അറിയിച്ചു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad