എസ്.ഡി.പി.ഐ നേതാവ് പിടിയില്‍; പാപ്പിനിശ്ശേരി പഞ്ചായത്ത് റോഡില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കത്തില്‍ രണ്ടുപേര്‍ക്ക് കത്തിക്കുത്തേറ്റ സംഭവം
കണ്ണൂർ :
ജില്ലാ ആശുപത്രി ബസ് സ്റ്റാൻഡിൽ വെച്ചു രണ്ടു യുവാക്കളെ കുത്തിയ സംഭവത്തിൽ എസ്.ഡി.പി.ഐ സിറ്റി ഡിവിഷണൽ പ്രസിഡന്റ് പിടിയിൽ.
സിറ്റി അരട്ടക്കപ്പള്ളി നടുവിലെ പുരയിൽ ഇസ്മായിലിന്റെ മകൻ ഇസ്‌നാസ് എൻ.പി (30) ആണ് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരം പാപ്പിനിശ്ശേരി പഞ്ചായത്ത് റോഡിൽ വെച്ചാണ് സംഭവങ്ങൾക്ക് തുടക്കം.
വാക്കുതർക്കത്തെ തുടർന്ന് പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി അജ്മലിന് മർദ്ദനമേറ്റിരുന്നു. തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി തിരികെ പോകുന്ന വഴിയിൽ അജ്മലിനെയും സുഹൃത്ത് കൂടിയായ ജുനൈദിനെയും കത്തികൊണ്ട് പ്രതി കുത്തുകയായിരുന്നു.
ജുനൈദ് ഇപ്പോഴും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കൂട്ടുപ്രതികളൾക്കു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ليست هناك تعليقات
إرسال تعليق