നാടക ചലച്ചിത്ര നടന്‍ ഗീഥ സലാം അന്തരിച്ചു
പ്രശസ്ത നാടക ചലച്ചിത്ര നടന്‍ ഓച്ചിറ ഗീഥാ സലാം(75) പാറയില്‍ പടീറ്റതില്‍, ഓച്ചിറ അന്തരിച്ചു. ശ്വാസ കോശ സംബന്ധമായ അസുഖത്താല്‍ ചികിത്സയിലായിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഇന്ന് വൈകിട്ട് നാലുണിയോടെയായിരുന്നു മരണം. 82 ഓളം സിനിമകളിലും നിരവധി സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
1980ല്‍ ഇറങ്ങിയ 'മാണി കോയ കുറുപ്പ് ' എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. 1987ല്‍ തിരുവനന്തപുരം ആരാധനയുടെ ' അഭിമാനം 'നാടകത്തിലെ ഉസ്മാന്‍ കുട്ടി ഉസ്താദ് എന്ന കഥാപാത്രത്തിലൂടെ മികച്ച നടനുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡും 2010 ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഭാര്യ: റഹുമത്ത് ബീവി. മക്കള്‍: ഷഹീര്‍, ഷാന്‍.

ليست هناك تعليقات
إرسال تعليق