കാർ വൈദ്യുതി തൂണിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
നടുവിൽ:
പുലിക്കുരുമ്പ വേങ്കുന്ന് ഡാമിന് സമീപം കാറപകടംകാർ വൈദ്യുത തൂണിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞു.
നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിലിടിച്ച് തോട്ടിലേക്കു മറിയുകയായിരുന്നു വേങ്കുന്ന് കവലയ്ക്കടുത്തുള്ള ചെക്ക് ഡാമിന് സമീപം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്.
ചെമ്പേരി എഞ്ചിനീയറിംഗ് കോളേജിന് സമീപത്തുള്ള ബേബി എന്നയാളുടെ പേരിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്.
രണ്ടു പേരാണ് കാറിലുണ്ടായിരുന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല. കാറിന് സാരമായ കേടുപാടുകളുണ്ട്. അപകടത്തിൽ വൈദ്യുതി തൂണും തകർന്നിട്ടുണ്ട്.

ليست هناك تعليقات
إرسال تعليق