2019 ൽ മാസത്തില്‍ ഒരാഴ്ച മുഴുവന്‍ അവധി
2019 വര്‍ഷത്തെ സെപ്റ്റംബര്‍ മാസം സൂപ്പറാണ്. മാസത്തില്‍ ഒരാഴ്ച പൂര്‍ണമായും അവധിയാണ്.
വളരെ കാലം കൂടിയാണ് ഇത്രയും അവധി ദിനങ്ങള്‍ ഒരുമിച്ച് വരുന്നത്. സെപ്റ്റംബര്‍ എട്ട് മുതല്‍ 15 വരെയാണ് പൂര്‍ണ്ണമായ അവധി ദിവസങ്ങള്‍ വരിക. എട്ടാം തീയതി ഞായറാഴ്ച തുടങ്ങുന്ന അവധി ദിവസങ്ങള്‍ അവസാനിക്കുന്നത് അടുത്തു വരുന്ന 15 ഞായറാഴ്ചയാണ്.
ഓഫീസ് അവധിയും സ്‌കൂള്‍ അവധിയും ഒരുമിച്ചു വരുന്ന 2019 സെപ്തംബര്‍ മാസം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംബന്ധിച്ച് ലോട്ടറിയാണ്.
സെപ്തംബര്‍ എട്ട് ഞായറാഴ്ചയും ഒമ്പത് മുഹറവുമാണ്. 10 മുതല്‍ 13 വരെ ഓണ അവധികളും അതില്‍ 13-ാം തീയതി ശ്രീനാരായണ ഗുരു ജയന്തിയുമാണ്. 14 രണ്ടാം ശനിയാഴ്ച വരുമ്പോള്‍ 15 വീണ്ടും ഞായറാഴ്ചയാണ്.

ليست هناك تعليقات
إرسال تعليق