Header Ads

  • Breaking News

    ഏഴ് ജില്ലകളില്‍ മാലിന്യസംസ്‌കരണത്തില്‍നിന്നും വൈദ്യുതി; ആദ്യ പദ്ധതി കോഴിക്കോട് ഞെളിയന്‍ പറമ്പില്‍


    തിരുവനന്തപുരം: 
    സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഖരമാലിന്യ സംസ്‌കരണ പദ്ധതികള്‍ തുടങ്ങി വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി തുടങ്ങാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു. കോഴിക്കോട് ഞെളിയന്‍ പറമ്പിലാണ് ആദ്യം പദ്ധതി നടപ്പിലാക്കുക. ഇതിന് പുറമെ തിരുവനന്തപുരം, കൊല്ലം , ത്യശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും പദ്ധതി നടപ്പിലാക്കും. അഞ്ച് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് പദ്ധതി. കെഎസ്‌ഐഡിസി തയ്യാറാക്കിയ പദ്ധതി പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി.
    മാലിന്യം സംഭരിച്ച് നല്‍കേണ്ട ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. ഖരമാലിന്യ സംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവരെയാണ് പദ്ധതി നടത്തിപ്പിന് പരിഗണിക്കുക. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമതിയാണ് കമ്പനികളെ തിരഞ്ഞെടുക്കുക. 
    27 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുന്ന തരത്തിലാണ് പദ്ധതി. തിരുവനന്തപുരത്ത് പെരിങ്ങമലയില്‍ പദ്ധതി തുടങ്ങാനാണ് നീക്കം . മറ്റ് ജില്ലകളില്‍ സ്ഥലം ലഭിക്കുന്ന മുറക്ക് പദ്ധതി തുടങ്ങും. പദ്ധതി ലക്ഷ്യമിടുന്നത് അഞ്ച് മെഗാവാട്ട് വൈദ്യുതി

    ليست هناك تعليقات

    Post Top Ad

    Post Bottom Ad