ഇന്ധനവില വര്‍ദ്ധന: സ്വകാര്യ ബസ് സൂചനാ പണിമുടക്ക്
തിരുവനന്തപുരം:
ഇന്ധനവിലയുടെ വര്‍ദ്ധനവിൽ പ്രതിഷേധിച്ച് നവംബര്‍ 15ന് സ്വകാര്യ ബസ് സൂചനാ പണിമുടക്ക്.
കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്.
എല്ലാ സ്വകാര്യ ബസുകളും സര്‍വ്വീസ് നിര്‍ത്തിവെച്ച് സൂചനാ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ഫെഡറേഷന്‍ വിശദമാക്കി.
അതേസമയം, ചരിത്രത്തിലാദ്യമായി ഇന്ത്യയില്‍ പെട്രോളിനെ ഡീസല്‍ തോല്‍പ്പിച്ചു.
ഒഡീഷയിലാണ് ലിറ്ററിന് 80 രൂപ 78 പൈസ നിരക്കിലേക്ക് ഡീസല്‍ വില എത്തിയത്.
ഇവിടെ പെട്രോളിന് ലിറ്ററിന് 80 രൂപ 65 പൈസയാണ്.കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഡീസല്‍ വില പെട്രോളിനെ മറികടന്നത്.
___________________________________________________
LIKE FACEBOOK PAGE EZHOME LIVE
https://www.facebook.com/Ezhome-Live-2352326724783422/____________________________________________________

ليست هناك تعليقات
إرسال تعليق