Header Ads

  • Breaking News

    നെൽകറ്റയുമായി തോണി മറിഞ്ഞ് കർഷകൻ മരിച്ചു


    മോറാഴ:
    നെൽകറ്റയുമായി പോയ കർഷകൻ തോണി മറിഞ്ഞ് മരിച്ചു.വെള്ളിക്കീൽ മൂലായിലെ കൊവ്വൽ ചന്ദനാണ്(90) മരിച്ചത്.

     കൈപ്പാടു നിന്ന് കറ്റയുമായി വെള്ളിക്കീൽ പുഴയിലൂടെ പോകവേ തിങ്കളാഴ്ച പകൽ മൂന്നു മണിക്കായിരുന്നു അപകടം.നാട്ടുകാർ പുഴയിൽ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നതിനിടെ മരിച്ചു.
    ആദ്യകാല കർഷക സംഘം പ്രവർത്തകനാണ്.മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. സംസ്കാരം ചൊവ്വാഴ്ച പകൽ ഒന്നിന് കൂളിച്ചാൽ പൊതു ശ്മശാനത്തിൽ.

    ഭാര്യ: ടി.പി.മീനാക്ഷി (സി.പി.ഐ.എം.വെള്ളിക്കീൽ ബ്രാഞ്ചംഗം,
    മക്കൾ: ദാമോദരൻ, കമല(കാനായി,
    മരുമക്കൾ: എ.വി.സീത(സി.പി.ഐ.എം. മോറാഴ ലോക്കൽ കമ്മറ്റിയംഗം), പരേതനായ നാരായണൻ,
    സഹോദരങ്ങൾ: കല്യാണി, പരേതരായ കുഞ്ഞമ്പു, പൊക്കൻ, കുഞ്ഞിരാമൻ.
    ___________________________________________________
     LIKE FACEBOOK PAGE EZHOME LIVE
     https://www.facebook.com/Ezhome-Live-2352326724783422/____________________________________________________

    ليست هناك تعليقات

    Post Top Ad

    Post Bottom Ad