ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു; തളിപ്പറമ്പില്‍ ഓട്ടോ ഹര്‍ത്താ
തളിപ്പറമ്പ്: ആശുപത്രിയില്‍ പോയി ഡോക്ടറെക്കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. തലോറയിലെ മുള്ളൂല്‍ വീട്ടില്‍ എം.വി.ശശികുമാര്‍(54) അണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നോടെ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഓട്ടോയോടിച്ച് ശശികുമാര്‍ ബന്ധുവായ ഭാസ്‌ക്കരനോടൊപ്പം താലൂക്ക് ആശുപത്രിയില്‍ പോയി ഡോക്ടറെ കണ്ടശേഷം തിരിച്ചുവരുമ്പോള്‍ കാര്യാമ്പലത്തുവെച്ച് ഓട്ടോറിക്ഷ ഓടിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
തളിപ്പറമ്പ് ടൗണിലെ ഓട്ടോ ഡ്രൈവറും ഐഎന്‍ടിയുസിയുടെ സജീവ പ്രവര്‍ത്തകനുമാണ്. പരേതനായ കുഞ്ഞിരാമന്‍-നാരായണിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ:സുമന. ഏകമകന്‍: ജയദേവന്‍. സഹോദരങ്ങള്‍: പാറുക്കുട്ടി, രാമചന്ദ്രന്‍, ജാനകി, സതീദേവി, പരേതയായ ശാന്ത. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് നെല്ലിപ്പറമ്പ് സമുദായ ശ്മശാനത്തില്‍. ശശികുമാറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് തളിപ്പറമ്പില്‍ ഓട്ടോ ഹര്‍ത്താല്‍ നടക്കുകയാണ്.

ليست هناك تعليقات
إرسال تعليق