Header Ads

  • Breaking News

    തീവണ്ടിയാത്രക്കാരൻ്റെ ലാപ്ടോപ്പും പണവും മോഷ്ടിച്ചയാൾ പിടിയിൽ





    കോഴിക്കോട് :- തീവണ്ടിയാത്രക്കാരൻ്റെ ലാപ്ടോപ്, മൊബൈൽ ഫോൺ, പണം എന്നിവയടങ്ങിയ ബാഗ് മോഷ്ടിച്ചയാൾ അറസ്റ്റിൽ. പാലക്കാട് സ്വദേശി നടുക്കളത്തിൽ രാജേഷിനെ(52)യാണ് റെയിൽവേ പോലീസും ആർ.പി.എഫും ചേർന്ന് പിടികൂടിയത്. 

    കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1 മണിക്ക് കൊയിലാണ്ടി സ്റ്റേഷനിൽ എത്തിയ കോയമ്പത്തൂർ എക്സ്പ്രസ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന സമയം തിരൂർ സ്വദേശിയുടെ ബാഗും എടുത്ത് പ്ലാറ്റ്ഫോമിലേക്ക് ചാടി ഓടിപ്പോകുകയായിരുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് അറസ്റ്റ് നടന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad