Header Ads

  • Breaking News

    മാടായിക്കാവ് പൂരോത്സവത്തിന്റെ ഭാഗമായി പൂരംകുളി നാളെ





    പഴയങ്ങാടി :- മാടായി തിരുവർക്കാട്ട്കാവ് (മാടായിക്കാവ്) പൂരോത്സവത്തിന്റെ ഭാഗമായുള്ള പൂരംകുളി നാളെ മാർച്ച്‌ 31 ചൊവ്വാഴ്ച രാവിലെ 8.30 ന് വടുകുന്ദ തടാകത്തിൽ നടക്കും. നാളെ വൈകുന്നേരം 6 മണിക്ക് ചെറുതാഴം വിഷ്ണുരാജ്, കല്ലേക്കുളങ്ങര ആദർശ്, സദനം അശ്വിൻ മുരളി എന്നിവർ നയിക്കുന്ന ട്രിപ്പിൾ തായമ്പകയും രാത്രി 10 മണിക്ക് ശ്രീരക്തകണ്ഠൻ നൃത്തനാടകവും ഉണ്ടാകും. 

    ചൊവ്വാഴ്ച രാവിലെ തെക്കിനാക്കീൽ കോട്ടയിലേക്ക് എഴുന്നള്ളത്ത്, തുടർന്ന് വടുകുന്ദ ശിവക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്. ഇതിനുശേഷം വടുകുന്ദ തടാകത്തിൽ പൂരംകുളി (ആറാട്ട്) നടക്കും. 11-ന് മടായിക്കാവിലേക്ക് മടക്കം എഴുന്നള്ളിപ്പ്. രാവിലെ 9 മണി മുതൽ 12 വരെ പൂരക്കഞ്ഞി വിതരണം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad