കൂത്തുപറമ്പിൽ മഴയില്‍ ബൈക്ക് തെന്നിമറിഞ്ഞ് റോഡില്‍ വീണ യുവാവ് ബസ് കയറി മരിച്ചു
കാസര്‍ഗോഡ് പെരിയ സ്വദേശി
വിഷ്ണു(29)ആണ് മരിച്ചത്.
കൂത്തുപറമ്പ്: മഴയില്‍ റോഡില്‍ ബൈക്ക് തെന്നിമറിഞ്ഞ് റോഡില്‍ വീണ യുവാവ് ബസ് കയറി മരിച്ചു.
കാസര്‍ഗോഡ് സ്വദേശിയായ യുവാവ് മരിച്ചു.
കൂത്തുപറമ്പ് ടൗണില്‍ തലശ്ശേരി-വളവുപാറ റോഡില്‍ ബംഗ്ലമൊട്ടവളവിന് സമീപമായിരുന്നു അപകടം.
ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടം.
കാസര്‍ഗോഡ് പെരിയ സ്വദേശി വിഷ്ണു(29)വാണ് മരിച്ചത്.
മാര്‍ക്കറ്റിങ് ഏജന്‍സിയായ പാറാലിലെ ആര്‍ബിസി ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന വിഷ്ണു പാറാലില്‍ കമ്പനിയുടെ വാടകക്വാര്‍ട്ടേഴ്‌സിലാണ് താമസം.
നഗരത്തില്‍ ബാര്‍ബര്‍ഷോപ്പില്‍ വന്ന് മുടിമുറിച്ച ശേഷം പാറാല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ചാറ്റല്‍ മഴയ്ക്കിടെ തെന്നി മറിയുകയായിരുന്നു.
ബൈക്കില്‍ നിന്നും പിടിവിടാതിരുന്ന വിഷ്ണു ബൈക്ക് കറങ്ങി തിരിയുമ്പോള്‍ കൂടെ റോഡിന് മധ്യത്തിലേയ്ക്ക് പതിക്കുകയും തൊട്ടുപിറകെ വന്ന ബസ്സിന് അടിയില്‍ പെടുകയുമായിരുന്നു.
വിഷ്ണു ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല.
സ്‌കൂട്ടറില്‍ തൂക്കിയിട്ടിരുന്ന ഹെല്‍മെറ്റ് ദൂരേക്ക് തെറിച്ചുവീണു.
കൂത്തുപറമ്പില്‍ നിന്ന് ചെറുവാഞ്ചേരിയിലേയ്ക്ക് പോകുന്ന വൈശാലി ബസ്സാണ് അപകടത്തിനിടയാക്കിയത്.
ആംബുലന്‍സില്‍ കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ അന്ത്യം സംഭവിച്ചിരുന്നു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്‌റിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ليست هناك تعليقات
إرسال تعليق