Header Ads

  • Breaking News

    ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യ: റുവൈസിന് ഉപാധികളോടെ ജാമ്യം.


    കൊച്ചി: യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്തായ ഡോക്ടര്‍ റുവൈസിന് ഹൈക്കോടതി ജാമ്യം നല്‍കി. വിദ്യാര്‍ത്ഥിയെന്ന പരിഗണനയില്‍ ഉപാധികളോടെയാണ് ജാമ്യം. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതില്‍ അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.തുടര്‍പഠനം മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നും, ഈ മാസം 12 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് താനെന്നും റുവൈസ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. കേസ് അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും റുവൈസ് കോടതിയെ അറിയിച്ചിരുന്നു. ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ കോടതി ചില നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. മികച്ച അക്കാദമിക് ബാക്ക്ഗ്രൗണ്ടുള്ള, പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന വ്യക്തിയെയാണ് സ്ത്രീധനത്തിന്റെ പേരില്‍ ജീവനൊടുക്കേണ്ട സാഹചര്യമുണ്ടായതെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad