ചാൽ ബീച്ച് മഹോത്സവത്തിന് കൊടിയേറി.
അഴീക്കോട്: കളി ചിരിയും ഉല്ലാസ കാഴ്ചകളുമായി ചാൽ തീരത്ത് ഇനി ആഹ്ലാദ നൃത്ത ചുവടുകളുടെ രാവുകൾ. അഴീക്കോടിന് ഉത്സവമായ ചാൽ ബീച്ച് മഹോത്സവത്തിന് തുടക്കമായി. ഉദ്ഘാടനം കെ.വി.സുമേഷ് എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.അജീഷ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കലക്ടർ അനൂപ് ഖാർഗെ മുഖ്യാതിഥിയായിരുന്നു. സംസ്ഥാനതലത്തിൽ ഉജ്വല ബാല്യം പുരസ്കാരം നേടിയ വചസ് രതീഷിനെ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജിഷ അനുമോദിച്ചു. സ്വാഗത സംഘം ചെയർമാൻ ഇ.ശിവദാസൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ നിസാർ വായിപ്പറമ്പ്, ബ്ലോക്ക് അംഗം സി.എച്ച്.സജീവൻ, കെ.ഗിരീഷ് കുമാർ, പി.വി.ഹൈമ, ജെ.കെ.ജിതേഷ് കുമാർ, ശൗര്യചക്ര പി.വി.മനേഷ്, കോസ്റ്റൽ സ്റ്റേഷൻ ഇൻസ്പെക്ടർ എ.ബി.വിബിൻ, എ.സുരേന്ദ്രൻ, കെ.എം.സപ്ന, സി.സജിത്ത്, ആർ.സനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഡാൻസ് അക്കാദമി അവതരിപ്പിച്ച ഡാൻസ് നൈറ്റ് അരങ്ങേറി. ഇന്ന് വൈകിട്ട് 7.30ന് പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക രഹന നയിക്കുന്ന ഇശൽ നൈറ്റ് നടക്കും. മേളയിലേക്ക് വൈകിട്ട് 3 മുതൽ പ്രവേശനം അനുവദിക്കും. കലാ പരിപാടികൾക്ക് പുറമെ കളി ഉപകരണങ്ങൾ, യന്ത്ര ഊഞ്ഞാലുകൾ, ഹൈടെക് അമ്യൂസ്‌മെന്റ്, ചിൽഡ്രൻസ് പാർക്ക്, ഫുഡ് സ്റ്റാളുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

ليست هناك تعليقات
إرسال تعليق