കണ്ണൂർ നഗരത്തിൽ ഇന്ന് മുതൽ 9-ാം തീയ്യതി വരെ ഗതാഗത ക്രമീകരണം ഓണത്തിനോട് അനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കുന്നതിന് 5 – 9 – 2022 തീയ്യതി ഉച്ചക്ക് 2 മണി മുതൽ നഗരത്തിൽ ഗതാഗത ക്രമീകരണം നടത്തുന്നതിന് കണ്ണൂർ അസി. പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം കണ്ണൂർ സിറ്റി ട്രാഫിക് പോലീസ്തീരുമാനിച്ചു.
തളിപ്പറമ്പ്, പയ്യന്നൂർ, പുതിയ തെരു, മയ്യിൽ ഭാഗങ്ങളിലേക്ക് പോകുന്ന എല്ലാ ബസ്സുകളും പാമ്പൻ മാധവൻ റോഡു വഴി പോകേണ്ടതാണ് .തളിപ്പറമ്പ്,പുതിയ തെരു, മയ്യിൽ ഭാഗങ്ങളിൽ നിന്നും വരുന്ന എല്ലാ ബസ്സുകളും കലക്ടറേറ്റിനു മുൻ വശം താവക്കര വഴി പോകേണ്ടതാണ്.കക്കാട് ഭാഗത്തു നിന്നും വരുന്ന ബസുകൾ താണ ജംഗ്ഷൻ വഴി നഗരത്തിൽ പ്രവേശിക്കേണ്ടതാണ്.
ليست هناك تعليقات
إرسال تعليق