Header Ads

  • Breaking News

    മകളുടെ ആദ്യപിറന്നാളിന് നിരാലംബ കുടുംബത്തിന് സമ്മാനമായി “സ്നേഹവീട്” നൽകി പിതാവ്.



    മയ്യിൽ: മകളുടെ ആദ്യപിറന്നാളിന് നിരാലംബ കുടുംബത്തിന് സമ്മാനമായി സ്നേഹവീട് നൽകി പിതാവ്. അഞ്ചുസെന്റ് സ്ഥലവും 25 ലക്ഷത്തിന്റെ വീടുമായിരുന്നു സമ്മാനം. പെരുമാച്ചേരിയിലെ കൊട്ടപ്പൊയിലിലാണ് വേറിട്ടൊരു പിറന്നാൾ ആഘോഷം നടന്നത്.

    യു.എ.ഇ.യിലെ പ്രമുഖ വ്യവസായ സ്ഥാപനമായ ബി.സി.സി. ഗ്രൂപ്പ് ഇന്റർനാഷണൽ ഉടമയും യുവവ്യവസായിയുമായ കണ്ണൂർ കുറ്റ്യാട്ടൂരിലെ അംജദ് സിതാരയാണ് ഈ സമ്മാനം നൽകിയത്. മകൾ അയിറ മാലികയുടെ ഒന്നാം പിറന്നാളാണ് തിങ്കളാഴ്ച. സന്തോഷദിനവുമായി ബന്ധപ്പെട്ട് പുണ്യപ്രവൃത്തി ചെയ്യണമെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. അർഹിക്കുന്ന ഒരാൾക്ക് വീടുവെച്ചുനൽകാനായിരുന്നു തീരുമാനിച്ചത്. അങ്ങനെ വീട് പണി പൂർത്തിയാക്കി. അർഹതപ്പെട്ട കുടുംബത്തിന് വീട് നൽകുമെന്നറിയിച്ചതിനെ തുടർന്ന് ആയിരത്തിലധികം അപേക്ഷകൾ ലഭിച്ചു. അതിൽനിന്നാണ് സ്‌നേഹവീടിന് അവകാശിയെ കണ്ടെത്തിയത്. മയ്യിൽ പഞ്ചായത്തിലെ വേളത്ത് അടച്ചുറപ്പില്ലാത്ത കൊച്ചുവീട്ടിൽ കഴിയുകയായിരുന്ന വി.വി. ഷോബിനയ്ക്കും മകൾക്കുമായി സ്‌നേഹവീടിന്റെ തക്കോൽ ഞായറാഴ്ച കൈമാറി. നിരാലംബ കുടുംബത്തിന് വീട് നൽകാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് അംജദും ഭാര്യ മർജാനയും പറഞ്ഞു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad