Header Ads

  • Breaking News

    സിനിമ പ്രേമികൾക്ക് സന്തോഷവാർത്ത, കിടിലൻ ഓഫറുമായി മൾട്ടിപ്ലക്സുകൾ



    സിനിമകൾ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. ഇത്തരത്തിൽ സിനിമ പ്രേമികൾക്കായി കിടിലൻ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് മൾട്ടിപ്ലക്സുകൾ. ദേശീയ സിനിമ ദിനമായ സെപ്തംബർ 16 നാണ് ഓഫർ അവതരിപ്പിക്കുന്നത്. മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും തിയേറ്ററുകളും സംയുക്തമായാണ് സിനിമ ദിനത്തിൽ 75 രൂപ ടിക്കറ്റ് നിരക്കിൽ സിനിമ കാണാനുള്ള അവസരം ഒരുക്കുന്നത്.

    കോവിഡ് പ്രതിസന്ധി തിയേറ്റർ മേഖലയെ സാരമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ പ്രേക്ഷകരെ തിയേറ്ററിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കുന്നത്. സിനിപോളിസ്, പിവിആർ, കാർണിവർ, ഏഷ്യൻ, വേവ്, മൂവി ടൈം തുടങ്ങിയ നാലായിരത്തോളം തിയേറ്ററുകളിലാണ് സെപ്തംബർ 16 ന് 75 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കുക.

    രാജ്യത്തുടനീളം 75 രൂപയ്ക്ക് ടിക്കറ്റ് ലഭ്യമാക്കാൻ മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ തീരുമാനിച്ചെങ്കിലും, തമിഴ്നാട്ടിലെ തിയേറ്റർ ഉടമകൾ ഈ ശുപാർശ പരിഗണിച്ചിട്ടില്ല. അതിനാൽ, ദേശീയ സിനിമ ദിനത്തിലും തമിഴ്നാട്ടിൽ ടിക്കറ്റിന് മുഴുവൻ തുകയും നൽകേണ്ടിവരും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad