Header Ads

  • Breaking News

    പുതിയതെരുവിൽ പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ



    കണ്ണൂർ: വിദ്യാർത്ഥിനിയായ പതിനഞ്ചുകാരിയെ ലോഡ്ജിൽ പീഡനത്തിനിരയാക്കിയ കേസിൽ ഹോട്ടൽ റിസപ്ഷനിസ്റ്റ് അറസ്റ്റിൽ. പുതിയതെരുവിലെ രാജേഷ് റെസിഡൻസിയിലെ റിസപ്ഷനിസ്റ്റ് കണ്ണൂർ കണ്ണോത്തുംചാലിലെ ലയാൻ പീറ്ററിനെ (64) ആണ് തളിപ്പറമ്പ് സി.ഐ എ.വി ദിനേശന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതി തിരുവനന്തപുരം സ്വദേശി എസ്.എസ്. ജിതേഷിനെ (22) കഴിഞ്ഞ 28ന് അറസ്റ്റ് ചെയ്തിരുന്നു. ധർമശാലക്കടുത്തുള്ള പ്രദേശത്തെ വിദ്യാർത്ഥിനിയെ ജിതേഷ് പ്രലോഭനത്തിൽ വീഴ്ത്തി റെസിഡൻസിയിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവ ദിവസം ഹോട്ടൽ റിസപ്ഷനിലുണ്ടായിരുന്ന ലയാൻപീറ്റർ പെൺകുട്ടിയുടെ തിരിച്ചറിയൽ രേഖകളോ പ്രായമോ പരിശോധിക്കാതെ മുറി അനുവദിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ലയാൻ പീറ്ററിനെ റിമാൻഡ് ചെയ്തു


    ليست هناك تعليقات

    Post Top Ad

    Post Bottom Ad