Header Ads

  • Breaking News

    തിരുവനന്തപുരത്ത് സമ്പൂർണ്ണ മദ്യ നിരോധനം: ജൂലൈ 27ന് രാത്രി 12 മുതല്‍ ജൂലൈ 28 ഉച്ചക്ക് രണ്ട് മണി വരെ




    തിരുവനന്തപുരം : ജൂലൈ 27ന് രാത്രി 12 മുതല്‍ ജൂലൈ 28 ഉച്ചക്ക് രണ്ട് മണി വരെ തിരുവനന്തപുരത്ത് സമ്പൂർണ്ണ മദ്യ നിരോധനം. കര്‍ക്കിടക വാവുബലിയോട് അനുബന്ധിച്ചാണ്‌ തിരുവനന്തപുരം കോര്‍പറേഷന്‍, വര്‍ക്കല മുനിസിപ്പാലിറ്റി, അരുവിക്കര- പെരുങ്കടവിള ഗ്രാമ പഞ്ചായത്തുകളിലെയും പരിധിയില്‍പ്പെട്ട എല്ലാ മദ്യ വില്‍പനശാലകളുടെയും പ്രവര്‍ത്തനം നിരോധിച്ച്‌ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

    ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ കലക്ടര്‍ നവ്‌ജ്യോത് ഖോസ പുറത്തിറക്കി.

    ബലിതര്‍പ്പണത്തിനായി ധാരാളം സ്ത്രീകളും കുട്ടികളും എത്തുന്നതുകൊണ്ടും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ക്രമസമാധാനം നിലനിര്‍ത്തുന്നതിനും വേണ്ടി 1967ലെ അബ്കാരി ആക്‌ട് വകുപ്പ് 54 പ്രകാരമാണ് കലക്ടറുടെ ഉത്തരവ്.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad