കണ്ണൂരിൽ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്
കണ്ണൂര്‍: കണ്ണോത്തുംചാലില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഏഴ് പേർക്ക് പരിക്കേറ്റു. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ ഗീത ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
പുലർച്ചെ 7.15 ഓടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട ബസ് ദേശീയപാതയോട് ചേര്‍ന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് ബസ് അപകടത്തിൽ പെട്ടത്.
ليست هناك تعليقات
إرسال تعليق