Header Ads

  • Breaking News

    കണ്ണൂരിൽ വെള്ളിയാഴ്ച വരെ യെല്ലോ അലർട്ട് ; വടക്കൻ ജില്ലകളിൽ മഴ തുടരും



    സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ മഴ തുടരും. അതേസമയം, ഏഴ് ജില്ലകളിലേക്ക് യെല്ലോ അലർട്ട് ചുരുക്കി. എറണാകുളത്തും, ഇടുക്കിയിലും മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നും നാളെയും മഴ കുറയുമെങ്കിലും ബുധനാഴ്ചയോടെ മഴ വീണ്ടും കനക്കും. മറ്റന്നാള്‍ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
    ഒഡീഷ്ക്കും ആന്ധ്രയ്ക്കും മുകളിലായുള്ള ന്യൂനമർദ്ദവും ഗുജറാത്ത് -കേരളാ തീരത്തെ ന്യൂനമർദ്ദപാത്തിയുമാണ് മഴ തുടരുന്നതിന് കാരണം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad