Header Ads

  • Breaking News

    കണ്ണൂരില്‍ ലോക ക്വിസ് ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ 4ന്



    ഐ ക്യൂ എ കണ്ണൂര്‍ ചാപ്റ്ററും ജില്ലാ ഭരണകൂടവും സംയുക്തമായി ക്വിസിലെ ലോക ചാമ്പ്യനെ കണ്ടെത്താനുള്ള ലോക ക്വിസിങ് ചാമ്പ്യന്‍ഷിപ്പിന്റെ  ഇരുപത്തി രണ്ടാം എഡീഷന്‍ സംഘടിപ്പിക്കുന്നു.
    ജൂണ്‍ 4ന് ഉച്ചയ്ക്ക് 2 മണിക്ക് ജില്ലാ കലക്ടറേറ്റ് ഓഡിറ്റോറിയത്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക.

    ഇന്റര്‍നാഷണല്‍ ക്വിസിങ്ങ് അസോസിയേഷന്‍ (ഐ ക്യൂ എ) സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പിന് കേരളത്തിലെ 14 ജില്ലകളിലും വേദികളുണ്ടാകും. ഇതിലൂടെ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഒരാള്‍ക്ക് അവസരം ലഭിക്കും. ലോകമെങ്ങും ഒരേ ചോദ്യങ്ങളുമായി 3 മണിക്കൂര്‍ എഴുത്തു പരീക്ഷയുടെ മാതൃകയില്‍ നടക്കുന്ന മത്സരത്തില്‍ പ്രായഭേദമന്യെ പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ 7736930205, 9895316264 എന്നീ നമ്പറുകളില്‍ വിളിച്ച്് രജിസ്റ്റര്‍ ചെയ്യുക. ഇ മെയില്‍:iqakerala@gmail.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad