Header Ads

  • Breaking News

    കേരളത്തിൽനിന്ന് ഹജ് യാത്രാനിരക്ക് 3,84,200 രൂപ



    കൊണ്ടോട്ടി : ഇത്തവണത്തെ ഹജ് തീർഥാടനത്തിന് രാജ്യത്തെ 10 വിമാനത്താവളങ്ങളില്‍നിന്നുള്ള യാത്രാ നിരക്കുകൾ നിശ്ചയിച്ചതായി കേന്ദ്ര ഹജ് കമ്മിറ്റി അറിയിച്ചു. കേരളം, തമിഴ്നാട്, ലക്ഷദ്വീപ്, മാഹി, പുതുച്ചേരി, ആൻഡമാൻ എന്നിവിടങ്ങളിലെ ഏഴായിരത്തിലേറെ തീർഥാടകർ യാത്ര ചെയ്യുന്ന കൊച്ചിയിൽനിന്ന് 3,84,200 രൂപയാണ് ഒരാളുടെ യാത്രാ നിരക്ക്. 2 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് 13,234 രൂപ. 

    അവസരം ലഭിച്ച തീർഥാടകരോട്‍ 2,01,000 രൂപ രണ്ടു ഗഡുക്കളായി നേരത്തേ അടയ്ക്കാൻ നിർദേശിച്ചിരുന്നു. ഈ തുക അടച്ചവർ ശേഷിക്കുന്ന 1,83,200 രൂപയാണ് ഇനി അടയ്ക്കേണ്ടത്. 


    ليست هناك تعليقات

    Post Top Ad

    Post Bottom Ad