Header Ads

  • Breaking News

    മീ ടൂ വിവാദം: മാധ്യമപ്രവർത്തകയോട് ക്ഷമ ചോദിച്ച് വിനായകൻ




    കൊച്ചി: ഒരുത്തീ സിനിമയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകയോട് സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ, ക്ഷമ ചോദിച്ച് നടൻ വിനായകൻ. ഒട്ടും വ്യക്തിപരമായിരുന്നില്ല തന്റെ പ്രസ്താവനയെന്നും വിഷമം നേരിട്ട മാധ്യമപ്രവർത്തകയോട് ക്ഷമ ചോദിക്കുകയാണെന്നും വിനായകൻ ഫേസ്‌ബുക്കിൽ കുറിച്ചു. പ്രസ് മീറ്റിനെത്തിയ മാധ്യമപ്രവര്‍ത്തകരോട് സെക്‌സ് ലൈഫിനെ പറ്റി ചോദ്യമുന്നയിച്ച വിനായകന്‍, തന്റെ ഭാഗം വിശദീകരിക്കാനായി ഒരു വനിത മാധ്യമപ്രവര്‍ത്തകയോട് സെക്‌സ് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന പരാമര്‍ശം നടത്തുകയായിരുന്നു. ഇതാണ് വിവാദങ്ങൾക്ക് കാരണമായത്.

    ‘നമസ്കാരം, ഒരുത്തീ സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ നടന്ന ചില സംസാരത്തിൽ, ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ [ഒട്ടും വ്യക്തിപരമായിരുന്നില്ല] വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു’, വിനായകൻ ഫേസ്‌ബുക്കിൽ കുറിച്ചു. വിനായകന്റെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത വിയോജിപ്പും വിമർശനവും ഉയർന്നു വന്നിരുന്നു. സിനിമാ – സാംസ്കാരിക മേഖലയിലുള്ള പ്രമുഖരടക്കം വിനായകൻ വിമർശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആണ് താരം മാപ്പ് പറഞ്ഞിരിക്കുന്നത്.

    അതേസമയം, വി.കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീയുടെ റിലീസിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ ആയിരുന്നു വിനായകന്റെ വിവാദ പ്രസ്താവന. ഇതിന് പിന്നാലെ, നടന്റെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണവും നടന്നിരുന്നു. വിനായകന്റെ വീട്ടുകാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളും വന്നിരുന്നു. സമൂഹത്തിന്റെ എല്ലാ കോണുകളില്‍ നിന്നും വിനായകനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നത് 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad