Header Ads

  • Breaking News

    രാജ്യത്ത് പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള അവശ്യ മരുന്നുകളുടെ വില വര്‍ധിക്കും

    ന്യൂഡല്‍ഹി: രാജ്യത്ത് പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള അവശ്യ മരുന്നുകളുടെ വില വര്‍ധിക്കും. ഈ കലണ്ടര്‍ വര്‍ഷം മുതല്‍ വോള്‍സേല്‍ പ്രൈസ് ഇന്‍ഡെക്സ് 10.7 ശതമാനം വര്‍ധിപ്പിക്കാന്‍ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രെെസിം​ഗ് അതോറിറ്റി തീരുമാനിച്ചു. ഇത് പ്രകാരം അടിയന്തര മരുന്നുകളുടെ ദേശീയ പട്ടികയിലുള്ള 800 മരുന്നുകളുടെ വില 10.7 ശതമാനം ഉയരും. ഏപ്രില്‍ ഒന്ന് മുതലായിരിക്കും വില വര്‍ധനവ്.പനി, ഇന്‍ഫെക്ഷന്‍, ഹൃദയ സംബന്ധമായ രോ​ഗങ്ങള്‍, രക്തസമ്മര്‍ദ്ദം, ത്വക് രോ​​ഗങ്ങള്‍, അനീമിയ തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് വര്‍ധിക്കുന്നത്. ഇവയ്ക്ക് നല്‍കുന്ന മരുന്നുകളായ paracetamol, phenobarbitone, phenytoin sodium, azithromycin, ciprofloxacin, hydrochloride, metronidazole എന്നിവയ്ക്ക് വില കൂടും. അവശ്യ മരുന്നുകളായതിനാല്‍ ഇവയുടെ വില വര്‍ധിപ്പിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ കൊവിഡ് മഹാമാരിയുടെ സമയത്ത് ഇവയ്ക്ക് ആവശ്യം കൂടിയ സാഹചര്യത്തിലാണ് വില വര്‍ധനവിന് കേന്ദ്രം അനുമതി നല്‍കിയത്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad