Header Ads

  • Breaking News

    ഭഗവതിക്ക് സമർപ്പിച്ച വിലകൂടിയ പട്ടുപുടവ ദേവസ്വം ഓഫീസർ സ്ത്രീസുഹൃത്തിന് കൊടുത്തു, അതണിഞ്ഞ് വന്നതോടെ വിവാദം


    കൊച്ചി: ഭഗവതിക്ക് സമർപ്പിച്ച പട്ടുപുടവ ദേവസ്വം ഓഫീസർ പെൺസുഹൃത്തിന് സമ്മാനിച്ചെന്നാരോപിച്ച് വിവാദം. എറണാകുളത്തെ ഒരു ക്ഷേത്രത്തിൽ കഴിഞ്ഞ മാസം ദേവിക്കായി, പുടവ കൊടുക്കൽ എന്ന ചടങ്ങ് നടത്തിയിരുന്നു. ഈ ചടങ്ങിൽ ഭക്തരിൽ ഒരാൾ ദേവിക്കായി സമർപ്പിച്ച വിലകൂടിയ പട്ടു പുടവയാണ് ദേവസ്വം ഓഫീസർ പെൺ സുഹൃത്തിന് കൈമാറിയത് എന്നാണ് ആരോപണം. അയ്യായിരം രൂപയോളം വിലവരുന്ന പുടവയായിരുന്നു ഇത്.

    ക്ഷേത്രത്തിൽ, അടുത്ത ദിവസം നടന്ന ചടങ്ങിലും ഇവർ ഇതേ സാരി ഉടുത്തു വന്നതോടെ മറ്റുള്ളവർക്ക് സംശയമായി. ബാക്കി ജീവനക്കാർ ചോദിച്ചതോടെ, ദേവസ്വം ഓഫീസർ തനിക്ക് നൽകിയതാണെന്ന കാര്യവും ഇവർ പരസ്യമായി പറഞ്ഞു. ഇതോടെ, ഈ വിവരം വലിയ വിവാദമായി. എന്നാൽ, വിഷയത്തിൽ രേഖാമൂലം പരാതി ലഭിച്ചാൽ അന്വേഷിക്കാമെന്നാണ്, ദേവസ്വം ബോർഡിന്റെ നിലപാട്.

    സാധാരണ ദേവീക്ഷേത്രങ്ങളിൽ, ഇത്തരത്തിൽ ലഭിക്കുന്ന പുടവകൾ ലേലം ചെയ്ത് വിൽക്കാറാണ് പതിവ്. ഈ ക്ഷേത്രത്തിൽ ലഭിക്കുന്ന പുടവകൾ മേൽശാന്തി മറ്റാർക്കെങ്കിലും നൽകുന്നതാണ് പതിവ്. എന്നാൽ, ഇത്തവണ ദേവസ്വം ഓഫീസർ അതെടുത്ത് സ്ത്രീ സുഹൃത്തിന് നൽകുകയായിരുന്നു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad