Header Ads

  • Breaking News

    എൽ.എസ്.എസ് പരീക്ഷയുടെ പുനർമൂല്യനിർണ്ണയത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം: 22വരെ സമയം



     

    ഇക്കഴിഞ്ഞ ഡിസംബറിൽ നടത്തിയ എൽ.എസ്.എസ് പരീക്ഷ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഇതിനായി പരീക്ഷാർത്ഥികൾ ഓൺലൈൻ അപേക്ഷകൾ പരീക്ഷാഭവന്റെ pareekshabhavan.kerala.gov.in വഴി മാർച്ച്‌ 17 മുതൽ മാർച്ച്‌ 22ന് ഉച്ചയ്ക്ക് 2 മണി വരെ രജിസ്റ്റർ ചെയ്യാം.

    പരീക്ഷാർത്ഥികൾ രജിസ്ട്രേഷൻ നടത്തിയതിന്റെ പ്രിന്റൗട്ടും അപേക്ഷാ ഫീസും ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് 22ന് വൈകുന്നേരം 4 മണിക്ക് മുമ്പ് സമർപ്പിക്കേണ്ടതാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണ്ണയത്തിന് പേപ്പർ ഒന്നിന് 100 രൂപ എന്ന് നിരക്കിലാണ് ഫീസ് അടക്കേണ്ടത്.

    ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ പരീക്ഷാർത്ഥികളിൽ നിന്നും ലഭിച്ച അപേക്ഷയുടെ പ്രിന്റൗട്ട് ഓൺലൈനിൽ വെരിഫൈ ചെയ്യേണ്ടതും ഫീസ് പണമായി സ്വീകരിച്ച് അപേക്ഷകൾക്ക് രസീത് നൽകേണ്ടതുമാണ്.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad