ട്രാഫിക് പോലീസ് സേനാംഗങ്ങള്‍ക്കുള്ള കുടിവെള്ള വിതരണം ഉദ്ഘടനം ചെയ്തു
കണ്ണൂര്‍: കടുത്ത വേനല്‍ചൂടില്‍ വലയുന്ന കണ്ണൂര്‍ ട്രാഫിക് പോലീസ് വിഭാഗത്തിന് ആശ്വാസമായി പോലീസ് ഒരുക്കുന്ന കുടിവെള്ള വിതരണം. കണ്ണൂര്‍ ട്രാഫിക് പോലീസ് യൂണിറ്റിലെ ട്രാഫിക് പോലീസ് സേനാംഗങ്ങള്‍ക്കുള്ള കുടിവെള്ള വിതരണ ഉദ്ഘടനം കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS നിര്‍വ്വഹിച്ചു. കണ്ണൂര്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് യൂണിറ്റില്‍ നടന്ന ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ട്രാഫിക് പോയിന്‍റുകളില്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസ് സേനാംഗങ്ങള്‍ക്ക് കുടിവെള്ളവും ഫ്രൂട്ട്സും വിതരണം ചെയ്തു. കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് കുടിവെള്ള വിതരണം സംഘടിപ്പിച്ചത്. ചടങ്ങില്‍ KPA ജില്ലാ സിക്രട്ടറി സിനീഷ്, പ്രസിഡെന്‍റ് സന്ദീപ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ليست هناك تعليقات
إرسال تعليق