Header Ads

  • Breaking News

    കെ.എസ്.ടി.പി. റോഡിൽ സീബ്രാവരകൾ മാഞ്ഞു കാൽനടയാത്രയ്ക്ക്‌ അപകടക്കെണി



    പഴയങ്ങാടി : യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ പാകത്തിൽ തയ്യാറാക്കിയ സീബ്രാവരകൾ മാഞ്ഞുപോയത് കാൽനടയാത്രക്കാർക്ക് ദുരിതമായി മാറുന്നു.

    പഴയങ്ങാടി ബസ് സ്റ്റാൻഡിനുസമീപം സ്റ്റാൻഡിൽനിന്ന് വാഹനങ്ങൾ പുറത്തേക്കിറങ്ങുന്നതിനടുത്തുള്ള കെ.എസ്.ടി.പി. റോഡിലാണ് വരകൾ മാഞ്ഞുപോയ നിലയിലുള്ളത്.

    എരിപുരം പഴയങ്ങാടി ഇറക്കം ഇറങ്ങിയ ശേഷമുള്ള മെഡിക്കൽ ഷോപ്പിനു മുന്നിലെ റോഡിലെയും വാഹനങ്ങൾ ബസ് സ്റ്റാൻഡിലേക്ക് കയറുന്നതിന്റെ തൊട്ടപ്പുറത്തുള്ള റോഡിലേയും ഉൾപ്പെടെ മൂന്ന്‌ പ്രധാന സ്ഥലത്തെ വരകളാണ് മാഞ്ഞുപോയ നിലയിലുള്ളത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad