കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി

കേളകം: കണ്ണൂർ കൊട്ടിയൂരിൽ മാവോയിസ്റ്റ് സംഘം എത്തി. പാൽച്ചുരം കോളനിക്ക് എതിർവശം കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ പള്ളിയറ ചെക്ക്ഡാമിന് സമീപമാണ് മാവോയിസ്റ്റ് സംഘം എത്തിയത്. വനപാലകരാണ് ഇവരെ കണ്ടത്.
ആയുധധാരികളായ രണ്ട് പുരുഷൻമാരും ഒരു സ്ത്രീയും അടങ്ങിയ സംഘമാണ് എത്തിയത്. അതേസമയം, വനപാലകരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേളകം പൊലീസ് യു.എ.പി.എ ചുമത്തി കേസെടുത്തു. മാവോയിസ്റ്റ് നേതാവ് മൊയ്തീൻ സംഘത്തിലുണ്ടായിരുന്നതായി വനപാലകർ പറഞ്ഞു.
കൂടാതെ, അമ്പായത്തോടിന് സമീപം താഴെ പാൽചുരം കോളനിയിൽ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തി. എന്നാൽ, ആരെയും കണ്ടെത്താനായില്ല.
ليست هناك تعليقات
إرسال تعليق