ആറാംക്ലാസുകാരിയുടെ പടം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിനെതിരെ പരിയാരം പോലീസ് കേസെടുത്തു.
പരിയാരം: പതിനൊന്നുവയസുകാരിയുടെ ഫോട്ടോ മോര്‍ഫ്‌ചെയ്‌ത് വാട്‌സ്‌ആപ്പ് വഴി ബന്ധുക്കള്‍ക്കിടയില്‍ അശ്ലീലചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ പരിയാരം പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.
പരിയാരം സേ്‌റ്റഷന്‍ പരിധിയിലെ ആറാംക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ തലഭാഗത്തോടൊപ്പം നഗ്നമായ ഉടല്‍ ചേര്‍ത്ത് മോര്‍ഫ് ചെയ്‌ത് നഗ്നചിത്രങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചതായാണ് പരാതി. പരിയാരം പോലീസ് അന്വേഷണമാരംഭിച്ചു. ഫെബ്രുവരി 25 ന് ശേഷമുള്ള ദിവസങ്ങളിലാണ് അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.
ليست هناك تعليقات
إرسال تعليق