Header Ads

  • Breaking News

    തളിപ്പറമ്പില്‍ വീണ്ടും വാഹനാപകടം ; കാറില്‍ കണ്ടയിനര്‍ ലോറിയിടിച്ച്‌ രണ്ടുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില അതീവഗുരുതരം

     *തളിപ്പറമ്പ്* : കാറില്‍ കണ്ടയിനര്‍ ലോറിയിടിച്ച്‌ നീലേശ്വരം സ്വദേശികളായ രണ്ടുപേര്‍ക്ക് പരിക്കേറ്റു, ഒരാളുടെ നില അതീവഗുരുതരം. ബുധനാഴ്ച പുലര്‍ച്ചെ 12.30 ന് ദേശീയപാതയിൽ കുറ്റിക്കോലില്‍ വെച്ചായിരുന്നു അപകടം.

    നീലേശ്വരം കെഴുന്തിലിലെ കെ.അനീഷ്(36), മൂലപ്പള്ളിയിലെ രതീഷ്(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രതീഷിന്റെ നില അതീവഗുരുതരമാണ്, ഇയാളെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. കണ്ണൂര്‍ ഭാഗത്തുനിന്നും വന്ന കാറില്‍ തളിപ്പറമ്പ് ഭാഗത്തുനിന്നും പോകുകയായിരുന്ന കണ്ടെയിനര്‍ ലോറി ഇടിക്കുകയായിരുന്നു.

    ലോറി നിര്‍ത്താതെ പോകുകയും ചെയ്തു. തളിപ്പറമ്പ് പോലീസ് വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും ലോറി കണ്ടെത്താന്‍ കഴിഞ്ഞില്ല. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ജീവനക്കാരാണ് അപകടംകണ്ട് പോലീസിലറിയിക്കുകയും പരിക്കേറ്റവരെ രക്ഷിച്ച്‌ മെഡിക്കല്‍ കോളേജിലെത്തിക്കുകയും ചെയ്തത്.

    അപകടത്തില്‍ കാര്‍ നിശേഷം തകര്‍ന്നു. പെട്രോള്‍ടാങ്ക് ഉള്‍പ്പെടെ ചിതറിത്തെറിച്ച നിലയിലാണുള്ളത്. അപകടത്തില്‍ കാറിന് തീപിടിക്കാതിരുന്നത് ഭാഗ്യമാണെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad