മാടായിയിൽ ചരട് കുത്തി കോൽക്കളി അരങ്ങേറ്റം നടന്നു.
കേരള സർക്കാർ വജ്ര ജുബിലി ഫെലോഷിപ്പ്, സാംസ്കാരിക വകുപ്പ് സഹകരണത്തോടെ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മുഖേന മാടായി ജനത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, ദിലീപ് കുമാർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയമാണ് പയ്യന്നൂർ കോൽക്കളി, ചരട്കുത്തി കോൽക്കളി അരങ്ങിലെത്തിച്ചത്. കെ.വി മഞ്ജേഷ് കുമാറിൻ്റെ ശിക്ഷണത്തിലാണ് പരിശീലനം നടത്തിയത്. പി വി ബാബു, എവി രൂപേഷ്, ഭരത് ഡി പൊതുവാൾ എന്നിവർ നേതൃത്വം നൽകി.

ليست هناك تعليقات
إرسال تعليق