Header Ads

  • Breaking News

    തളിപ്പറമ്പിലെ മൊബൈൽ മോഷ്ടാവായ ഉത്തരേന്ത്യക്കാരൻ പിടിയിൽ

     


    ത​ളി​പ്പ​റ​മ്പില്‍ മൂ​ന്ന് മൊ​ബൈ​ലു​ക​ളു​മാ​യി ഉ​ത്ത​രേ​ന്ത്യ​ക്കാ​ര​നാ​യ മൊ​ബൈ​ല്‍ മോ​ഷ്ടാ​വ് പി​ടി​യി​ല്‍. മൊ​ബൈ​ല്‍ ഷോ​പ്പ് ജീ​വ​ന​ക്കാ​രു​ടെ ജാ​ഗ്ര​ത​യി​ലാ​ണ് മോ​ഷ്ടാ​വ് വ​ല​യി​ലാ​യ​ത്. ത​ളി​പ്പ​റ​മ്പ മാ​ര്‍​ക്ക​റ്റ് റോ​ഡി​ലെ മൊ​ബൈ​ല്‍ ഷോ​പ്പി​ല്‍ മോ​ഷ്ടി​ച്ച മൊ​ബൈ​ലു​ക​ളു​മാ​യി എ​ത്തി​യ ഉ​ത്ത​രേ​ന്ത്യ​ക്കാ​ര​നാ​യ യു​വാ​വി​നെ​യാ​ണ് ഷോ​പ്പ് ഉ​ട​മ​ക​ള്‍ പോ​ലീ​സി​ലേ​ല്‍​പ്പി​ച്ച​ത്.


    ത​ളി​പ്പ​റ​മ്പ് മാ​ര്‍​ക്ക​റ്റ് റോ​ഡി​ലെ ഹ​ല മൊ​ബൈ​ല്‍ ഷോ​പ്പി​ല്‍ എ​ത്തി​യ ഉ​ത്ത​രേ​ന്ത്യ​ക്കാ​ര​നാ​യ ഹൈ​ദ​ര്‍ അ​ല​മി​നെ​യാ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് മൊ​ബൈ​ല്‍ റീ​ട്ടെ​യി​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ ഇ​ട​പെ​ട്ട് പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ച​ത്.


    മൊ​ബൈ​ല്‍ വി​ല്‍​പ്പ​ന​ക്ക് എ​ത്തു​ന്ന സ​മ​യ​ത്തും പാ​സ് വേ​ഡ് അ​ണ്‍​ലോ​ക്ക് ചെ​യ്യാ​നാ​യി കൊ​ണ്ടു​വ​രു​ന്ന​വ​രോ​ടും അ​വ​രു​ടെ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യു​ടെ പ​ക​ര്‍​പ്പ് വാ​ങ്ങി വ​യ്ക്ക​ണ​മെ​ന്ന് മൊ​ബൈ​ല്‍ റീ​ട്ടെ​യി​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രു​ന്നു.


    ഇ​ത​നു​സ​രി​ച്ച്‌ ഹൈ​ദ​ര്‍ അ​ല​മി​നോ​ട് തി​രി​ച്ച​റി​യ​ല്‍ രേ​ഖ ചോ​ദി​ച്ച​പ്പോ​ള്‍ ന​ല്‍​കാ​ന്‍ വി​സ​മ്മ​തി​ച്ചു. സം​ശ​യം തോ​ന്നി അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളെ വി​വ​ര​മ​റി​യി​ച്ചു. അ​വ​ര്‍ സ്ഥ​ല​ത്തെ​ത്തി ഹൈ​ദ​റി​ന്‍റെ ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ വേ​റെ​യും മൂ​ന്ന് മൊ​ബൈ​ലു​ക​ള്‍ ക​ണ്ടെ​ത്തി. തു​ട​ര്‍​ന്നാ​ണ് ഇ​വ​ര്‍ പോ​ലി​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​ത്.


    ബു​ധ​നാ​ഴ്ച​യും ഇ​ത്ത​ര​ത്തി​ല്‍ പി​ടി​കൂ​ടി​യ ഒ​രാ​ളെ പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്ന​താ​യി അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. മൊ​ബൈ​ല്‍ റീ​ട്ടെ​യി​ലേ​ഴ്സ്‌അ​സോ​സി​യേ​ഷ​ന്‍ എ​ന്ന സം​ഘ​ട​ന മൊ​ബൈ​ല്‍ മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് ജാ​ഗ്ര​ത​യോ​ടെ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.


    എ​ല്ലാ ജി​ല്ല​ക​ളി​ലും വാ​ട്‌​സ് ആ​പ്പ് കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ച്‌ ഇ​വ​ര്‍ ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലി​ലൂ​ടെ മോ​ഷ​ണം പോ​യ നി​ര​വ​ധി മൊ​ബൈ​ലു​ക​ളാ​ണ് ഉ​ട​മ​സ്ഥ​ര്‍​ക്ക് തി​രി​കെ ല​ഭി​ക്കു​ന്ന​ത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad