Header Ads

  • Breaking News

    രണ്ട് ലക്ഷം റഷ്യൻ സൈനികർ യുക്രൈനെ വളഞ്ഞു ; പ്രതിരോധത്തിന് മുതിരരുത് ആയുധം വെച്ച് കീഴടങ്ങണമെന്ന് പുതിൻ

     


    മോസ്‌കോ : 

    യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ യുക്രൈനെതിരെ റഷ്യൻ സൈന്യം വ്യോമാക്രണം നടത്തി. കാർവിക്കിലും,കിവീലും ഉഗ്രസ്ഫോടനങ്ങൾ നടന്നതായി അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൈനീക നടപടികൾക്ക് പുട്ടിൻ അനുമതി നൽകിയതിന് പിന്നാലെയാണ് റഷ്യയുടെ ആക്രമണം. ആക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിക്കരുതെന്നും ആയുധം വെച്ച് കീഴടങ്ങണമെന്നുമാണ് റഷ്യ യുക്രൈന് നൽകിയ നിർദേശം.


    യുക്രൈനിന്റെ നാല്പത് കിലോമീറ്റർ അകലെ റഷ്യയുടെ പോർവിമാനങ്ങളും ടാങ്കുകളും നിരന്നിട്ടുണ്ട്. രണ്ടര ലക്ഷത്തോളം വരുന്ന റഷ്യൻ സൈന്യം യുക്രൈനെ വളഞ്ഞിരിക്കുകയാണ്. വ്യോമാക്രമണത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും കീഴടങ്ങാൻ തയാറല്ലെന്നാണ് യുക്രൈന്റെ നിലപാട്. ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ഉക്രൈൻ വ്യക്തമാക്കി.


    യുദ്ധം ആരംഭിച്ചതോടെ ക്രൂഡോയിലിന് നൂറു ഡോളർ കടന്നു. 2014 ന് ശേഷം ഇതാദ്യമായാണ് ക്രൂഡോയിലിന് നൂറു ഡോളർ കടക്കുന്നത്. ആഗോള ഓഹരി വിപണികളും കൂപ്പുകുത്തിയിരിക്കുകയാണ്. ഡോൺബാസിൽ സൈനിക നടപടികൾക്ക് റഷ്യൻ പ്രസിഡന്റ് അനുമതി നൽകിയതോടെയാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad