Header Ads

  • Breaking News

    നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചു രണ്ടു പേര്‍ മരിച്ചു

     


    കണ്ണൂർ:

    നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചു രണ്ടു പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ ചിറക്കല്‍ അലവിലെ പ്രജുല്‍ (34) പൂര്‍ണിമ (30) എന്നിവരാണ് മരിച്ചത്.ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന 2 പേര്‍ക്ക് പരുക്കേറ്റു. കണ്ണൂര്‍ പാപ്പിനിശ്ശേരി -പിലാത്തറ കെഎസ്ടിപി റോഡ് കെ.കണ്ണപുരം പാലത്തിനു സമീപം പുലര്‍ച്ചെ 2.30നായിരുന്നു അപകടം.

    മൂകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞു പുലര്‍ച്ചെ നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad