ധനുഷും ഐശ്വര്യയും വേർപിരിയുന്നു
ധനുഷിന്റെ ട്വീറ്റ്…
‘പതിനെട്ട് വര്‍ഷമായി സുഹൃത്തുക്കളായി, ദമ്പതികളായി, മാതാപിതാക്കളായി, അഭ്യുദയകാംക്ഷികളായും നില്‍ക്കുന്നു. ഈ യാത്ര വളര്‍ച്ചയുടേയും, പരസ്പരധാരണകളുടേയും, വിട്ട് വീഴ്ചകളുടേയുമായിരുന്നു. ഇന്ന് ഞാങ്ങള്‍ രണ്ട് പാതയിലാണ് നില്‍ക്കുന്നത്. ഞാനും ഐശ്വര്യയും ദമ്പതികൾ എന്ന നിലയില്‍ പിരിയാന്‍ തീരുമാനിച്ചു. വ്യക്തിയെന്ന നിലയില്‍ ഞങ്ങളെ മനസിലാക്കാനായി ഈ സമയം എടുക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ബഹുമാനിച്ച് ഞങ്ങള്‍ക്ക് വേണ്ട സ്വകാര്യത നല്‍കണം.
ഓം നമഃശിവായ
സ്‌നേഹം പടരട്ടെ,
ആറ് മാസം നീണ്ട് നിന്ന പ്രണയത്തിനൊടുവില്‍ 2004 ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരാകുന്നത്. മെഗാ സ്റ്റാര്‍ രജനികാന്തിന്റെ മകളായ ഐശ്വര്യയും, നിര്‍മാതാവ് കസ്തൂരി രാജയുടെ മകനായ ധനുഷും തമ്മിലുള്ള വിവാഹം തമിഴ് സിനിമാ ലോകത്ത് വലിയ വാര്‍ത്തയായിരുന്നു.
വിവാഹ സമയത്ത് ധനുഷിന് 21 വയസും ഐശ്വര്യയ്ക്ക് 23 വയസും മാത്രമാണ് ഉണ്ടായിരുന്നത്. നാല് തവണ ദേശീയ അവാര്‍ഡ് പുരസ്‌കാരം നേടിയ ധനുഷ് രാഞ്ചനയ്ക്ക് ശേഷം അത്രംഗി രേ എന്ന ബോളിവുഡ് ചിത്രത്തിലും വേഷമിട്ടു.
ليست هناك تعليقات
إرسال تعليق