Header Ads

  • Breaking News

    ആല്‍മരം വീണപ്പോൾ രക്ഷപ്പെട്ടയാൾ 9 മാസത്തിനു ശേഷം കമുക് വീണ് മരിച്ചു



    കൊച്ചി: കൂറ്റന്‍ ആല്‍മരം നിലംപൊത്തിയപ്പോള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടയാള്‍ 9 മാസത്തിനുശേഷം വീട്ടിലെ കമുകു ദേഹത്തു വീണു മരിച്ചു.പറവൂര്‍ ചെറിയപല്ലംതുരുത്ത് സ്വദേശി ഈരേപ്പാടത്ത് രാജന്‍ (60) ആണ് മരിച്ചത്.

    ഞായറാഴ്ച വൈകുന്നേരം ബന്ധുവിനൊപ്പം തറവാട്ടുവീട്ടിലെ കമുക് വെട്ടിമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. വടം കെട്ടി വലിക്കുന്നതിനിടെ കമുക് രാജന്റെ മേല്‍ പതിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    25 വര്‍ഷമായി ലോട്ടറി വില്‍പനക്കാരനായ രാജന്‍ രാവിലെ മുതല്‍ വൈകീട്ടുവരെ നമ്പൂരിയച്ചൻ ആല്‍ത്തറയുടെ ചുവട്ടിലാണ് ഉണ്ടായിരുന്നത്. കാലപ്പഴക്കം മൂലം ആല്‍ ദ്രവിച്ച്‌ നിലംപൊത്തുമ്പോൾ രാജന്‍ പതിവുപോലെ അതിനടിയില്‍ ഉണ്ടായിരുന്നു. ഒരു പോറല്‍പോലും ഏല്‍ക്കാതെ അദ്ഭുതകരമായാണ് അന്ന് രക്ഷപെട്ടത്. മറിഞ്ഞ ആലിന്റെ ഭാഗങ്ങള്‍ ആല്‍ത്തറയില്‍ തങ്ങിനിന്നതാണ് രക്ഷയായത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad