Header Ads

  • Breaking News

    സ്കൂട്ടറിനുള്ളിൽ കയറിയ പാമ്പിനെ പിടികൂടി

    കൂത്തുപറമ്പ്: സ്കൂട്ടറിനുള്ളിൽ കയറി ഒരുദിവസത്തിലധികം കഴിഞ്ഞ പാമ്പിനെ പിടികൂടി വനത്തിൽ വിട്ടു. കൂത്തുപറമ്പ് നഗരമധ്യത്തിലാണ് സംഭവം. കൂത്തുപറമ്പിൽ പ്രസ് നടത്തുന്ന പഴയനിരത്തിലെ പി.ജയചന്ദ്രന്റെതാണ് സ്കൂട്ടർ.

    ചൊവ്വാഴ്ച രാവിലെ താലൂക്ക് ആസ്പത്രിക്ക് സമീപം നിർത്തിയിട്ടതായിരുന്നു. ഉച്ചയ്ക്ക് സ്കൂട്ടർ എടുക്കാനെത്തിയപ്പോൾ പാമ്പ് കയറിയിട്ടുണ്ടെന്ന് ആരോ പേപ്പറിൽ എഴുതി സീറ്റിൽ പതിച്ചിച്ചിരുന്നു. ഏറെനേരം പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. തുടർന്ന് സ്കൂട്ടർ ഓടിച്ച് വീട്ടിൽ പോയി.

    ബുധനാഴ്ച വീണ്ടും സ്ഥാപനത്തിലെത്തിയ ജയചന്ദ്രൻ സ്കൂട്ടർ കഴിഞ്ഞദിവസത്തെ അതേസ്ഥലത്ത് നിർത്തിയിട്ടു. രാത്രി വീട്ടിലേക്ക് പോകാനായെത്തിയപ്പോൾ സ്കൂട്ടറിനുള്ളിൽ എൻജിന്റെ ഭാഗത്ത് പാമ്പിനെ കണ്ടു. തുടർന്ന് ഏറെ പണിപെട്ട്് നാട്ടുകാർ പാമ്പിനെ പിടികൂടുകയായിരുന്നു. നാഗത്താൻപാമ്പ് എന്ന പേരുള്ള താരതമ്യേന വിഷം കുറഞ്ഞ പാമ്പാണിത്.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad