അശ്ലീല സന്ദേശം, യുവാവിന്റെ കയ്യും കാലും തല്ലിയൊടിച്ചു സംഭവം കണ്ണൂരിൽ
വാട്‌സ്ആപില്‍ മറ്റൊരാളുടെ ഭാര്യക്ക് അശ്ശീല സന്ദേശമയച്ചെന്ന് ആരോപിച്ച് ലോഡ്ജില്‍ കയറി ആറംഗ സംഘം യുവാവിന്റെ കൈകാലുകള്‍ തല്ലിയൊടിച്ചു. പരിയാരം കുണ്ടപ്പാറ സ്വദേശി ജെയ്‌മോനെ (39)യാണ് സംഘം ആക്രമിച്ചത്. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം തട്ടികൊണ്ടു പോയി വീടിന് സമീപം റോഡില്‍ തള്ളുകയായിരുന്നു.
ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം.
തളിപ്പറമ്പിലെ ഹൈവേ ലോഡ്ജില്‍ താമസിക്കുകയായിരുന്ന ഇയാളെ സംഘം അതിക്രമിച്ച് കയറി അക്രമിക്കുകയായിരുന്നു. അകത്തു നിന്നും അടിച്ച് പരിക്കേല്‍പിച്ച ജെയ്‌മോനെ രാത്രി 10ഓടെയാണ് കുണ്ടപ്പാറയിലെ വീടിന് സമീപം ഉപേക്ഷിച്ച് സംഘം വാഹനത്തില്‍ കടന്നുകളഞ്ഞത്.
ليست هناك تعليقات
إرسال تعليق