Header Ads

  • Breaking News

    മരക്കാര്‍ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

    ന്യൂഡൽഹി:തിയറ്ററില്‍ റിലീസ് ചെയ്ത് രണ്ടാഴ്ചയ്ക്ക് ശേഷം മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ ഒടിടി റിലീസിന്.ഡിസംബര്‍ 17 ന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസിന് എത്തുന്നത്. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ ലഭ്യമാകും. തിയറ്ററില്‍ എത്തി 15ാം ദിവസമാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. ആമസോണ്‍ പ്രൈം തന്നെയാണ് പ്രഖ്യാപനം നടത്തിയത്.ഡിസംബര്‍ രണ്ടിനാണ് മരക്കാര്‍ തിയറ്ററില്‍ എത്തുന്നത്. തുടക്കത്തില്‍ ചിത്രത്തിന് മോശം റിപ്പോര്‍ട്ടുകള്‍ വന്നത് തിരിച്ചടിയായെങ്കിലും പിന്നീട് മികച്ച മുന്നേറ്റം നടത്തുകയായിരുന്നു. ഏറെ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ചിത്രം ഒടിടി റിലീസ് മാറ്റി തിയറ്റര്‍ റിലീസ് പ്രഖ്യാപിക്കുന്നത്. രണ്ടാഴ്ച കഴിഞ്ഞാല്‍ ഒടിടി റിലീസുണ്ടാകുമെന്ന് നേരത്തെ തന്നെ നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍ അറിയിച്ചിരുന്നു.

    റിലീസിന് മുന്നേ വലിയ സ്വീകര്യതയാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. പ്രീ ബുക്കിങ്ങിലൂടെ തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ റിലീസിനെത്തിയത്. മോഹന്‍ലാലിന് പുറമേ പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദീഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്ബന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad