Header Ads

  • Breaking News

    വൈക്കം വിജയലക്ഷ്മി ഇനി കാഴ്ചയുടെ ലോകത്തേക്ക്; വിവരമറിയിച്ച് കുടുംബം


    സിനിമ പിന്നണി ഗാനരംഗത്ത് തന്റേതായ ശബ്ദശൈലി കൊണ്ട് കയ്യടി നേടിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. കാഴ്ചയില്ലായ്മ എന്നത് ഒരു കുറവായി തോന്നാത്തവിധം പാട്ടിന്റെ വരികളെ ഹൃദയത്തിലെഴുതി പാടുന്ന വൈക്കം വിജയലക്ഷ്മി മലയാളായികളുടെ മാത്രമല്ല സൗത്ത് ഇന്ത്യയുടെയും പ്രിയപ്പെട്ട ഗായികയാണ്. മികച്ച ഗായികക്കുള്ള സംസ്ഥാന പുരസ്കാരമടക്കം ലഭിച്ച ഗായികയ്ക്ക് കാഴ്ച്ച കിട്ടുന്നതിനു വേണ്ടിയുള്ള ചികിത്സകൾ വരെ നടക്കുന്നതായി വാർത്തകൾ വന്നിരുന്നു. ഇപ്പോൾ വിജയലക്ഷ്മിയുടെ കാഴ്ചയുമായി ബന്ധപ്പെട്ട പ്രതികരണവുമായി ഗായികയും കുടുംബവും എത്തിയിരിക്കുന്നു. ഗായകൻ എം.ജി ശ്രീകുമാർ അവതാരകനായ ഒരു ചാനൽ പരിപാടിക്കിടെയാണ് തന്റെ ചികിത്സയെക്കുറിച്ചുള്ള കാര്യങ്ങൾ വിജയലക്ഷ്മിയുടെ കുടുംബം വെളിപ്പെടുത്തുന്നത്.
    കാഴ്ചയ്ക്ക് വേണ്ടി എവിടെയൊക്കെയോ പോയി ട്രീറ്റ്മെന്റ് എടുത്തു എന്നൊക്കെ കേട്ടിരുന്നു എന്നും അതിന് വേണ്ടി ഇപ്പോൾ ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഗായികയുടെ അച്ഛനാണ് മറുപടി നൽകിയത്. 'അമേരിക്കയിൽ പോയി ഡോക്ടറെ കാണിച്ചു. അവിടുന്നുള്ള മരുന്നാണ് ഇപ്പോൾ കഴിക്കുന്നത്. ഞരമ്പിൻറെയും ബ്രയിനിൻറെയും കുഴപ്പമാണെന്നായിരുന്നു പറഞ്ഞത്. മരുന്ന് കഴിച്ച് കഴിഞ്ഞപ്പോൾ അതെല്ലാം ഓക്കെയായി. റെറ്റിനയുടെ ഒരു പ്രശ്നമാണ് ഇപ്പോഴുള്ളത്. അതിപ്പോൾ മാറ്റിവെക്കാം, ഇസ്രയേലിൽ അത് കണ്ടുപിടിച്ചിട്ടുണ്ട്. ആർടിഫിഷ്യൽ റെറ്റിന. അടുത്ത കൊല്ലം ചികിത്സക്കായി അമേരിക്കയിലേക്ക് പോകണമെന്നും വിജയലക്ഷ്മിയുടെ അച്ഛൻ പ്രതികരിച്ചു. വെളിച്ചമൊക്കെ ഇപ്പോൾ കാണാനാവുന്നുണ്ടെന്ന് പറയുന്നു. കാഴ്ച ശക്തി കിട്ടുമ്പോൾ ആരെയാണ് ആദ്യം കാണാനാഗ്രഹിക്കുന്നതെന്ന ചോദിച്ചപ്പോൾ അച്ഛനേയും അമ്മയേയും ഭഗവാനെയും പിന്നെ ഗുരുക്കൻമാരെയും എന്നായിരുന്നു വിജയലക്ഷ്മി പറഞ്ഞത്.
    സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെ പിന്നണിഗാനരംഗത്ത് എത്തിയ വിജയലക്ഷ്മി ആദ്യ ഗാനത്തിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് മലയാളത്തിൽ കൂടാതെ തെന്നിന്ത്യൻ സിനിമാ ലോകത്ത് നിന്നും ഗായികയെ തേടി മികച്ച അവസരങ്ങൾ എത്തുകയായിരുന്നു. ഭാഷ വ്യത്യാസമില്ലാതെ പാടിയ എല്ലാ പാട്ടുകളും സൂപ്പർഹിറ്റുകളുമായിരുന്നു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad