തലശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച്എട്ടുപേർക്ക് പരിക്ക്
എട്ടുപേർക്ക് പരിക്ക്. കോഴിക്കോട് നിന്ന്
കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും
ലോറിയും കൂട്ടിയിടിച്ചാണ് ബസ് യാത്രികരായ
എട്ട് പേർക്ക് പരിക്കേറ്റത്.ഇന്ന് രാവിലെ
എട്ടേകാലോടെ തലശേരി മുകുന്ദ് ജംഗ്ഷനിലാണ്
അപകടം നടന്നത്. കണ്ണൂർ കൺഡോൺമെന്റ്
ഏരിയയിലെ സ്റ്റീഫൻ ഫെർണാണ്ടസ് (33) ഭാര്യ
ബിന്ദു (27) പുന്നോൽ സ്വദേശി ശ്രീവിഹാറിൽ
നിഥീഷ് (28)മുക്കാളി സ്വദേശി അനസ് (21)
എന്നിവരെ തലശേരി ജനറൽ ആശുപത്രിയിൽ
പ്രവേശിപ്പിച്ചിട്ടുണ്ട്.
മറ്റുള്ളവരെ പ്രഥമ ശുശ്രൂഷ
നൽകി വിട്ടയച്ചു.
ليست هناك تعليقات
إرسال تعليق